തിക്കോടി: ശക്തമായ കാറ്റിലും മഴയിലും തിക്കോടി ആവിപ്പാലത്തിന് മുകളിൽ തെങ്ങ് വീണു. തെങ്ങ് വൈദ്യുതി കമ്പിയിൽ വീണ് നാലോളം വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു. റോഡിന് കുറുകെ പോസ്റ്റുകളും തെങ്ങും പതിച്ചതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
ഇന്നു പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകി വീണത്.
വൈദ്യുതി കമ്പിയിൽ വീഴുകയും, നാല് വൈദ്യുതി തൂണുകൾ നിലംപതിക്കുകയും ചെയ്യുയുകയുമായിരുന്നു. ഇതോടെ പ്രദേശം ഇരുട്ടിലായി. റോഡിൽ വീണ തെങ്ങ് മുറിച്ചുമാറ്റിയെങ്കിലും വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്തിട്ടില്ല. ഇത് കൊണ്ട് തന്നെ ഗതാഗതം സുഗമമാക്കാൻ കഴിഞ്ഞിട്ടില്ല. ഉടൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



































Discussion about this post