വയനാട്: പ്രശാന്ത് ചില്ല രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അഭിരാമിയുടെ പ്രണയങ്ങൾ’ എന്ന ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം വയനാട് വൈത്തിരിയിൽ നടന്നു. പ്രശസ്ത സിനിമാ നടൻ അലൻസിയർ സ്വിച്ച് ഓൺ കർമ്മവും, ഫെബിൻ സിദ്ധിഖ് ഫസ്റ്റ് ക്ലാപ്പും നൽകി.
വയനാട്, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കുന്ന സിനിമയുടെ, നിർമ്മാതാവ് മുസ്താക്ക് കൂനത്തിൽ, ചീഫ് അസോസിയേറ്റ് രജിൽ കെയ്സ്, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ഗാനരചന പത്മശ്രീ കൈതപ്രം ദാമോദരൻ, സംഗീതം സായ് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് അത്തോളി, മെയ്ക്കപ്പ് ചാരുത് ചന്ദ്രൻ, ആർട്ട് ബിജു വിനിയ, സ്‌റ്റിൽസ് കിഷോർ മാധവൻ,
പി ആർ ഒ ഹരി ക്ലാപ്സ്, കോസ്റ്റ്യൂം സുകേഷ് താനൂര്, ലോക്കേഷൻ മാനേജർ ഉണ്ണി പ്ലാവിലായ. അസോസിയേറ്റ് ലെനിൻ ഗോപിൻ, ജനു നന്തി ബസാർ, ഷാമിൽ രാജ് എന്നിവർ നിർവഹിക്കും. സംഗീത ബൈജു നായികയായി അഭിനയിക്കുന്ന സിനിമയിൽ മല്ലികാ സുകുമാരൻ, സന്തോഷ് കീഴാറ്റൂര് ഭരത് സുനിൽ, ജിയോ ബേബി, നവാസ് പള്ളിക്കുന്ന്, അജിത് ആഘേഷ്, സ്മിനു സിജോഎന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും.







































Discussion about this post