കോഴിക്കോട്: താമരശ്ശേരി മേഖലയിൽ പാമ്പ് ശല്യം വീണ്ടും രൂക്ഷമാകുന്നു. വെളിമണ്ണയിൽ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. വെളിമണ്ണ തട്ടാഞ്ചേരി അൻസാബിന്റെ മകൾ ഫാത്തിമ അമറിനാണ് കടിയേറ്റത്.
മദ്രസ വിട്ട് മറ്റ് കുട്ടികൾക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ, വയലിനോട് ചേർന്ന റോഡരികിൽ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
താമരശ്ശേരിയും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ സംഭവമാണിത്.




































Discussion about this post