കോഴിക്കോട്: ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണയ്ക്കായി ‘ചില്ല മാസിക’ സ്മരണിക പുറത്തിറക്കി.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം നിർവഹിച്ചു. തിരക്കഥാകൃത്ത് ശത്രുഘ്നൻ ഏറ്റുവാങ്ങി. മുപ്പത്തിയേഴ് വർഷം പൂർത്തിയാക്കിയ ചില്ല മാസികയുടെ സ്ഥാപകനായ ഇളയിടത്ത് വേണുഗോപാലിനുള്ള അശ്രുപൂജയാണ് സ്മരണികയെന്ന് കൈതപ്രം അഭിപ്രായപ്പെട്ടു.
കോഴിക്കോട് നളന്ദയിൽ നടന്ന ചടങ്ങിൽ
ചില്ല മാസിക മാനേജിംഗ് എഡിറ്റർ പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു. സ്മരണികയുടെ ആദ്യവായന ഗാനരചയിതാവ് പി കെ ഗോപി നിർവഹിച്ചു. എഴുത്തുകാരൻ യു കെ കുമാരൻ ആമുഖ ഭാഷണം നടത്തി.
കവി പി പി ശ്രീധരനുണ്ണി, പി ആർ നാഥൻ, സുശീൽകുമാർ തിരുവങ്ങാട് ഇളയിടത്തോർമ്മകൾ പങ്കുവെച്ചു.
ഡോ. പ്രേമദാസ് ഇരുവള്ളൂർ സ്വാഗതവും ചന്ദ്രൻ വാല്യക്കോട് നന്ദിയും പറഞ്ഞു.


































Discussion about this post