കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു. കോരങ്ങാട് സ്വദേശി യൂസഫിൻ്റെ മകനായ 10 വയസുകാരൻ മുഹമ്മദ് റയാനും തച്ചംപൊയിൽ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പിൽ ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് വീടിന് സമീപത്തെ വയലിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ റയാന് അപകടം സംഭവിച്ചത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി എട്ടോടെ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ കാരാടിയിൽ വെച്ചാണ് ഷെമീദിന് കടിയേറ്റത്. കടിച്ചത് ഏത് ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




































Discussion about this post