പയ്യോളി: സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേളയ്ക്ക് തുടക്കമായി. ആദ്യ ദിനത്തിലെ സായാഹ്‌നം സമ്പന്നമാക്കി നർത്തകി കീഴൂർ അവതരിപ്പിച്ച, രംഗപൂജ, തിരുവാതിര, കേരള നടനം, ഭരതനാട്യം എന്നീ നൃത്തരൂപങ്ങൾ കോർത്തിണക്കിയ കലാസന്ധ്യ ശ്രദ്ധേയമായി.
കോവലന്റെയും കണ്ണകിയുടെയും കഥ പറഞ്ഞ സംഗീതശില്പവും അരങ്ങേറി.
രണ്ടാം ദിനമായ ഇന്ന് ഓളം ബാന്റ്സ് അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. രാത്രി 7 നാണ് പരിപാടി നടക്കുക. കലാപരിപാടികൾ ആസ്വദിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് മേളയോടനുബന്ധിച്ച് സർഗാലയ ഒരുക്കിയിട്ടുള്ളത്.
നാളെ വൈകീട്ട് 6 ന് സർഗാലയ അന്താരാഷ്ട്ര കലാകൗശല മേളയുടെ ഉദ്ഘാടനം സംസ്ഥാന മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.വടകര എം പി ഷാഫി പറമ്പിൽ, ജില്ലാ കലക്ടർ എ സ്നേഹിൽ കുമാർ ഐ എ എസ് എന്നിവർ സംബന്ധിക്കും.
തുടർന്ന്, ‘റാസാ ലൈവ്’ സംഗീത പരിപാടി അരങ്ങേറും.




































Discussion about this post