മണിയൂർ: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച മാരകലഹരി എം ഡി എം എ പിടികൂടി. മണിയൂർ തുറശ്ശേരിക്കടവ് പാലയാട് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ (26) ആണ് പിടിയിലായത്. പ്രതിയിൽ നിന്നും 13.56 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി 9 ഓടെയാണ് സംഭവം.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ടി ഫറാഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സ്ക്വാഡ് മുഹമ്മദ് ഇർഫാൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരി കണ്ടെടുത്തത്. പ്രതിയുടെ പേഴ്സിൽ സൂക്ഷിച്ച നിലയിലായിരുന്നു 13.56 ഗ്രാം എം ഡി എം എ.
ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഒരു വർഷത്തിനിടെ മൂന്ന് തവണ സമാന കേസുകളിൽ മുഹമ്മദ് ഇർഫാൻ പിടിയിലായിട്ടുണ്ട്.
ഡാൻസഫ് എസ് ഐ മാരായ വിനീത് വിജയൻ, രാമത്ത് മനോജ്‌കുമാർ, എ എസ് ഐമാരായ വി വി ഷാജി, സുനിൽകുമാർ, എസ് സി പി ഒമാരായ ടി കെ ശോഭിത്ത്, അഗിലേഷ്, സി പി അനൂപ്സെൻ, ഡബ്ല്യു സി പി ഒ എൻ വി അനുഷ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.





































Discussion about this post