മന്തരത്തൂർ: അടച്ചിട്ട വീട്ടിൽ വാതിൽ പൂട്ട് പൊളിച്ച് മോഷണം. സി സി ടി വി ക്യാമറകൾ തകർത്ത മോഷ്ടാവ് മോണിറ്ററും കവർന്നു. മന്തരത്തൂർ മയങ്കളം യൂസുഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെയോടെ സംഭവം പുറത്തറിയുന്നത്.
യൂസുഫും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടതാണ്. ഇന്ന് രാവിലെയോടെ വാതിൽപൂട്ട് പൊളിച്ച നിലയിൽ ശ്രദ്ധയിൽ പെട്ട അയൽവാസികൾ വിവരം വടകര പോലീസിൽ അറിയിക്കുകയായിരുന്നു. വാതിൽപൂട്ട് തകർത്ത മോഷ്ടാവ് അകത്തെ മുറികളിലെ അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ടിട്ടുണ്ട്. സി സി ടി വി ക്യാമറകൾ തകർത്തു.
ക്യാമറകളുമായി ഘടിപ്പിച്ച മോണിറ്ററും ഹാർഡ് ഡിസ്കും മോഷ്ടാവ് കവർന്നു. വീട്ടിൽ നിന്നും എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. കവർച്ചയുടെ ആഴം മനസ്സിലാക്കുന്നതിനായി പോലീസ് യൂസുഫുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്.
റിപ്പോർട്ട്: എ കെ സലാം




































Discussion about this post