പയ്യോളി : അത്യാധുനിക സൗകര്യങ്ങളോട് കൂടി ലൈഫ് കെയർ നീതിലാബ് പയ്യോളി പെരുമ ഓഡിറ്റോറിയം ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ, ഡിവിഷൻ കൗൺസിലർമാർ, വ്യാപാരി വ്യവസായി, രാഷ്ട്രീയ, സാംസ്കാരിക,ഹെൽത്ത് വർക്കേഴ്സ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 14-02-2024 (നാളെ) ഷുഗർ, കൊളെസ്ട്രോൾ, ക്രിയാറ്റിനിൻ എന്നീ ടെസ്റ്റുകളുടെ സൗജന്യ പരിശോധന നടക്കുന്നതായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Discussion about this post