
പയ്യോളി: മൂരാട് യുവശക്തി തിയറ്റേഴ്സിന്റെ ഓഫീസ് കെട്ടിടത്തിന് ശിലയിട്ടു. എം എൽ എ കാനത്തിൽ ജമീല ശിലാസ്ഥാപനം നിർവഹിച്ചു. നിർമ്മാണകമ്മിറ്റി ചെയർമാൻ വി കെ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നഗരസഭാംഗങ്ങളായ ടി അരവിന്ദാക്ഷൻ, രേഖ മുല്ലക്കുനി, കെ കെ. സ്മിതേഷ് എന്നിവരും പി ഷാജി, കെ ജയകഷ്ണൻ, കെ വി രാജൻ, കെ യം രാമകൃഷ്ണൻ പ്രസംഗിച്ചു.
യുവശക്തി പ്രസിഡൻ്റ് വി കെ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി കെ കെ രമേശൻ സ്വാഗതവും ട്രഷറർ കെ പി രജീഷ് നന്ദിയും പറഞ്ഞു.



Discussion about this post