വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ സംഭവം പങ്കുവെച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ബേസിൽ ജോസഫ് തന്നെ ട്രോളിയതിനെക്കുറിച്ചാണ് ധ്യാൻ പറഞ്ഞത്.
‘ബേസിൽ ജോസഫ് സെറ്റിൽ വരുമ്പോൾ ഞങ്ങൾകളിയാക്കാറുണ്ട്. അവൻ ഹിന്ദി സിനിമ സംവിധാനം ചെയ്യുന്ന കാര്യങ്ങളൊക്കെ പറയും. ഷൈൻ ചെയ്യൽ കൂടിയപ്പോൾ ഞാൻ അവനോടു ചോദിച്ചു നീ ഏത് ഭാഷയിൽ സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കും എന്ന് , കാരണം അവനു ഹിന്ദിയും ഇംഗ്ലീഷും അറിയില്ല, കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ ചാറ്റ് എടുത്തു കാണിച്ചു. അതോടെ എല്ലാവരും അവന്റെ വശത്തായി. ഞാൻ മൊത്തത്തിൽ ഒറ്റപ്പെട്ടപ്പോൾ ഞാൻ അവനോട് പറഞ്ഞു, നിന്റെ പടം പൊട്ടി പാളീസാകുമെന്ന്. ഉടൻ അവൻ എന്നോട് പറഞ്ഞു; ആഴ്ചതോറും പൊട്ടുന്ന പടം ഇറക്കുന്ന നീ ഇത് പറയരുതെന്ന് ‘ -ധ്യാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ബേസിൽ ജോസഫും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിൽ 11 നാണ് സിനിമ തിയറ്ററുകളിലെത്തുന്നത്.നിവിൻ പോളിയും ചിത്രത്തിന്റെ ഭാഗമാണ്. മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
Discussion about this post