പയ്യോളി: നഗരസഭ ഭിന്ന ശേഷി കലോത്സവം ‘കൂട്ട് കൂടാം പാട്ട് പാടാം -2023’ ഇരിങ്ങൽ സർഗ്ഗാലയയിൽ അരങ്ങേറി. പ്രൗഢഗംഭീരവും വർണ്ണാഭവുമായ പരിപാടിയിൽ ഭിന്ന ശേഷി കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
പയ്യോളി നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉപാധ്യക്ഷ സി പി ഫാത്തിമ അധ്യക്ഷത വഹിച്ചു.
പട്ടുറുമാൽ ഫെയിം, മാപ്പിള പാട്ട് കലാകാരൻ സൽമാൻ വടകര മുഖ്യാഥിതിയായി. സ്ഥിരം സമിതി അധ്യക്ഷ രായ പി എം ഹരിദാസൻ, വി കെ അബ്ദുറഹിമാൻ, മഹിജ എളോടി, കെ ടി വിനോദൻ പ്രസംഗിച്ചു.
നഗരസഭ അംഗങ്ങൾ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ, ഇക്കാമ -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറൽ ആക്ടിവിറ്റീസ് മ്യൂസിക് ആൻ്റ് ആർട്സ് കൂട്ടായ്മയിലെ കലാ കാരന്മാർ,
75 ഓളം ഭിന്ന ശേഷി കുട്ടികൾ അവരുടെ രക്ഷാകർത്താക്കൾ, അംഗനവാടി അധ്യാപികമാർ, സി ഡി പി ഒ രാജശ്രീ ചടങ്ങിൽ സംബന്ധിച്ചു.
ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ സ്വാഗതവും
ഐ സി ഡി എസ് സൂപ്പർവൈസർ ജെന്നി നന്ദിയും പറഞ്ഞു.
പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും, സർട്ടിഫിക്കറ്റ് വിതരണവും സമ്മാന വിതരണവും നടത്തി.
Discussion about this post