‘എന്റെ കൈ മുഴുവനായില്ല…ഇനീം വേണം…കൈനിറയെ വേണം…’ രണ്ടു കൈയും നിറയെ മൈലാഞ്ചിയിട്ടിരിക്കുന്ന റസ ഫാത്തിമ മൈലാഞ്ചി ഇനിയും വേണമെന്ന് പറയുന്നത് കാണാന്‍ രസമുള്ള കാഴ്ച്ചയായിരുന്നു. പിന്നെയും മൈലാഞ്ചിയിട്ട് കൊടുത്തപ്പോള്‍ അപ്പോള്‍ത്തന്നെ കഴുകിക്കോട്ടെ എന്നൊരു ചോദ്യവും…കഴുകാന്‍ പാടില്ല മോളേ എന്നുപറഞ്ഞ് ഷുഗര്‍ സിറപ്പ് കൈയില്‍ പതിയെ തേച്ച് സുനീറ ഹാരിഷ്, റസയെ സൂത്രത്തില്‍ ഒരു സ്ഥലത്തിരുത്തി. ഇതെന്തിനാ എന്ന് ചോദിപ്പോള്‍ പെട്ടെന്ന് ചുവയ്ക്കാനുള്ള സൂത്രവിദ്യയാണെന്ന് ഉത്തരം.
‘കൈ രണ്ടും നീട്ടിയാല്‍ ഒറ്റയിരിപ്പില്‍ മൈലാഞ്ചിയിടാമെന്നത് വ്യാമോഹമാണ്. രണ്ടു മുതല്‍ നാല് മണിക്കൂര്‍വരെ കിട്ടിയാല്‍ മൈലാഞ്ചി നല്ല ഭംഗിയായിട്ടിടാം’-ഒറ്റപ്പാലത്തെ വീട്ടിലിരുന്ന് കുട്ടികള്‍ക്ക് മൈലാഞ്ചി ഇട്ടു കൊടുക്കുന്നതിനിടെ ബ്യൂട്ടീഷന് കൂടിയായ സുനീറ ഹാരിഷ് പറഞ്ഞു.
പെരുന്നാളടുക്കുമ്പോള്‍ മൈലാഞ്ചി ഇടാന്‍ അറിയുന്നവരെ തേടിപ്പിടിച്ചുപോകുന്ന കാലമല്ലിത്. പറമ്പിലെ മൈലാഞ്ചിച്ചെടിയില്‍ നിന്ന് ഇല നുള്ളിയെടുത്ത് അരച്ചുതേച്ചിരുന്ന കാലവും പോയി.
ഫോണെടുത്ത് അടുത്തുള്ള ബ്യൂട്ടിപാര്‍ലറുകള്‍ തിരഞ്ഞു പോകുന്നതാണ് ഇപ്പോഴത്തെ സ്റ്റൈല്‍. ആഘോഷങ്ങള്‍ക്ക് മേക്കപ്പ് പോലെ ഏതുതരം ഡിസൈന്‍ വേണമെന്ന് നേരത്തെ തീരുമാനിച്ച് ബുക്കുചെയ്യണം. കൈയിലുള്ള പൈസയ്ക്ക് അനുസരിച്ച് ഡിസൈനും തിരഞ്ഞെടുക്കാം. റെഡിമെയ്ഡ് മെഹന്തി കോണ്‍ വാങ്ങി ഇടുന്നവരുമുണ്ട്.
താരം ‘മുഗള്‍ ഡിസൈന്‍’
മൈലാഞ്ചിയിടുന്നവരില് കൂടുതല്‍പേര്‍ ആവശ്യപ്പെടുന്നത് മുഗള്‍ ഡിസൈനാണ്. രാജാക്കന്മാര്, ചരിത്ര സ്മാരകങ്ങള്‍, വാദ്യോപകരണങ്ങള്‍, കൊട്ടാരങ്ങള്‍ എന്നുതുടങ്ങി പടയാളികള്വരെ കൈയ്ക്കുള്ളിലൊതുങ്ങും. രാജസ്ഥാനിലും മിക്സഡ് കോമ്പിനേഷന്‍ ഡിസൈനുകള്‍ക്കും ആവശ്യക്കാരുണ്ട്.
ഓര്‍ഗാനിക് മൈലാഞ്ചി
ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും മൈലാഞ്ചിയിടണം. പക്ഷേ സമയമില്ല. ഇതോടെ വിപണിയില്‍ പെട്ടെന്ന് ചുവക്കുന്ന മൈലാഞ്ചി കോണുകള്‍ വന്നു. കൈയോടെ വാങ്ങിത്തേച്ചവര്ക്ക് കാര്യം സാധിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. അതോടെ പലരും ഓര്‍ഗാനിക് മൈലാഞ്ചിയിലേക്ക് തിരിഞ്ഞു.
ആവശ്യക്കാര്‍ കൂടിയതോടെ ഓര്‍ഗാനിക് മൈലാഞ്ചി നേരത്തെ ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. ഓണ്‍ലൈനായി വാങ്ങുന്നവരും ഏറെയാണ്. സാധാരണ മൈലാഞ്ചി കോണുകള്‍ക്ക് 20 മുതല്‍ വില തുടങ്ങുമ്പോള്‍ ഓര്‍ഗാനിക് മൈലാഞ്ചിക്ക് 40 രൂപ മുതലാണ് തുടക്കം.
കോണ്‍ മൈലാഞ്ചിയുണ്ടാക്കി വീട്ടമ്മമാരും
ഓര്‍ഗാനിക് മൈലാഞ്ചിക്ക് ആവശ്യക്കാര്‍ കൂടിയതോടെ വീട്ടമ്മാരും മൈലാഞ്ചിയുണ്ടാക്കുന്ന തിരക്കിലാണ്. വീട്ടിലെ മൈലാഞ്ചിച്ചെടിയില്‍ നിന്ന് ഇല നുള്ളിയെടുത്ത് അരച്ച് മൈലാഞ്ചി തയ്യാറാക്കി കോണ്‍ ആകൃതിയില്‍ പാക്ക് ചെയ്ത് ആവശ്യാനുസരണം ബ്യൂട്ടി പാര്‍ലറുകള്‍ക്ക് നല്‍കുന്നതാണ് അവരുടെ രീതി. പായ്ക്കറ്റിന് പുറത്ത് പേരും വിവരങ്ങളും ഫോണ്‍നമ്പറും വരെ നല്‍കിയാണ് കോണ്‍ മൈലാഞ്ചിയുടെ വില്പന.
നെയില്‍ കോണ്‍
നഖത്തിന് വ്യത്യസ്ത കളറുകളിലുള്ള നെയില്‍ പോളിഷുകള്‍ ഉപയോഗിച്ചിരുന്നവര്‍ ഇപ്പോള്‍ നെയില്‍ കോണാണ് പരീക്ഷിക്കുന്നത്. കടുംചുവപ്പ്, ഇളം ചുവപ്പ്, കറുപ്പ്, കോഫി തുടങ്ങിയ നിറങ്ങളില്‍ നഖം മിനുക്കാന്‍ മൈലാഞ്ചി തയ്യാര്‍.
കുട്ടികള്‍ക്കിഷ്ടം മിക്സഡ് ഡിസൈന്‍
എത്രതന്നെ മൈലാഞ്ചി ഡിസൈന്‍ വന്നാലും കുട്ടികള്‍ക്കിഷ്ടം മിക്സഡ് ഡിസൈനാണ്. ചിത്രങ്ങള്‍ക്കിടയില്‍ പേരും ജനനത്തീയതിയും ഈദ് സന്ദേശവുമെല്ലാം എഴുതു
Discussion about this post