കോഴിക്കോട്: ക്രഷറിലെ മോട്ടോർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. കുന്ദമംഗലം പന്തീർപാടം അരീക്കോടത്ത് വീട്ടില്‍ രാജു (58) വിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. 2025 ഏപ്രിൽ മാസത്തിലായിരുന്നു സംഭവം.
കുന്ദമംഗലം വരട്ട്യാക്ക് -പെരിങ്ങളം റോഡിലെ ചാത്തൻകാവ് ഗ്രാനൈറ്റ് വർക്ക്സ് ക്രഷറിലെ ഷെഡ്ഡിലുണ്ടായിരുന്ന ഏകദേശം 22000 രൂപയോളം വില വരുന്ന മോട്ടോർ ഇയാൾ മോഷണം നടത്തി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ക്രഷറിന്റെ ഉടമസ്ഥന്റെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും, സംഭവസ്ഥലത്തെയും സമീപ്രദേശങ്ങളിലെയും നിരവധി സി സി ടി വി ഫൂട്ടേജുകൾ പരിശോധിച്ചതിൽ നിന്നും സൈബർ സെല്ലുമായി
ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും പ്രതിയെപ്പറ്റി മനസ്സിലാക്കുകയും പന്തീർപാടത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തിൽ സബ്ബ് ഇന്‍സ്പെക്ടര്‍ ബാലു കെ അജിത്ത്, സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ ഗോകുൽ പ്രകാശ്,
സിവില്‍ പോലീസ് ഓഫീസർമാരായ എം സി ബിജു, അഖിൽ പൂതാളത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയ്ക്ക് കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കാരന്തൂരിൽ വെച്ച് മദ്യപിച്ച് കലഹസ്വഭാവമായി കണ്ടതിനും, മാനന്തവാടി പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.



































Discussion about this post