പയ്യോളി: മഹല്ല് സംവിധാനത്തിലെ പ്രവർത്തനങ്ങൾ മഹല്ല് നിവാസികൾക്ക് ഗുണകരമാകും വിധത്തിൽ പുന:ക്രമീകരിക്കുകയും അതിനനുസരിച്ചു ഉണർന്നു പ്രവർത്തിക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കോഴിക്കോട് മുഖ്യ ഖാസി ജമലുല്ലൈൽ തങ്ങൾ.
സമൂഹത്തിലെ ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിൽ മഹല്ല് കമ്മിറ്റികൾക്കു വലിയ പങ്ക് വഹിക്കാനുണ്ടെന്നും അത് പൂർണമായും നിറവേറ്റാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇരിങ്ങൽ കോട്ടക്കൽ മഹല്ലിന്റെ ഖാസി ആയി ചുമതലയേറ്റു സംസാരിക്കു കയായിരുന്നു അദ്ദേഹം.
കോട്ടക്കൽ മുസ്ലിം ജമാഅത്തിന്റെ
പുതിയ ഓഫീസും തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സി പി സദക്കത്തുള്ള അധ്യക്ഷത വഹിച്ചു.
പി ഹാഷിം, വി ടി സലീം, ബി എം ശംസുദ്ധീൻ, എം ഹിഷാം, ടി എം ഫസൽ, ജലാൽ ബിസ്മില്ല, ടി കെ ഹനീഫ, ഫൈസൽ പാലേരി, ജാഫർ പാലോളി, എൻ പി ഹനീഫ,
സി അബ്ദുറഹ്മാൻ മൗലവി, ഉതിരുമ്മൽ അബ്ദുറഹ്മാൻ പ്രസംഗിച്ചു. വിവിധ പള്ളി, മദ്രസ ഭാരവാഹികൾ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അജ്മൽ ഷറഫ് സ്വാഗതവും സി എം അബൂബക്കർ നന്ദിയും പറഞ്ഞു







































Discussion about this post