പയ്യോളി: കേന്ദ്ര ഏജൻസിയായ ഇ ഡിയെ ദുരുപയോഗപ്പെടുത്തി മോദി -വി ഡി സതീശൻ കൂട്ടുകെട്ട് നടത്തുന്ന രാഷ്‌ടീയ വേട്ടയെന്ന് ആരോപിച്ച് സി പി ഐ എം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
എ കെ ജി മന്ദിരത്തിന് സമീപത്തുനിന്നും അരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകർ അണിനിരന്നു. ബീച്ച് റോഡിൽ സമാപന പൊതുയോഗം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു.
പി വി മനോജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി ഓൾഗ, ടി ചന്തു, പി എം വേണുഗോപാലൻ, എ കെ ഷൈജു, കെ ടി ലിഖേഷ്, എസ് കെ അനൂപ്, പി അനൂപ്, സി വി ശ്രുതി, കെ സത്യൻ പ്രസംഗിച്ചു. എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു.






































Discussion about this post