പയ്യോളി: തിക്കോടി പളളിക്കര പെരുമാൾപുരത്തെ കുനിയിൽ കുളങ്ങര സഹദ് (45) ൻ്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെ അറസ്റ്റ് ചെയ്തു.
തിക്കോടി തെരുവിൻ താഴ ഷൈജൻ (49), പയ്യോളി മൂന്നു കുണ്ടൻ ചാലിൽ അലി (40), തിക്കോടി പെരുമാൾപുരം ചെറുകുറ്റി ഇസ്മയിൽ (34) എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതു സംബന്ധിച്ച് സഹദിൻ്റെ അനുജൻ്റെ പരാതിയുണ്ട്.
Discussion about this post