മാഹി : അടിയന്തര അറ്റകുറ്റപ്പണികൾക്കായി മാഹിപ്പാലം 29 മുതൽ മേയ് 10 വരെ അടച്ചിടുമെന്ന് പി.ഡബ്ല്യു.ഡി എൻ.എച്ച് സബ് ഡിവിഷൻ അസി. എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ മറ്റ് വഴികളിലൂടെ പോകണം.
കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലം വഴി പോകണം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വാഹനങ്ങൾ ചൊക്ലി – മേക്കുന്ന് – മോന്താൽ പാലം വഴിയോ മാഹിപ്പാലത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി – മോന്താൽ പാലം വഴിയോ പോകണം.
കോഴിക്കോട് പി.ഡബ്ല്യു.ഡി എൻ.എച്ച് സബ് ഡിവിഷൻ്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുക. തലശേരി – മാഹി ബൈപാസ് പാതയിലൂടെ ഗതാഗത സൗകര്യമുള്ളതിനാൽ ദീർഘദൂര യാത്രക്ക് വലിയ പ്രയാസമുണ്ടാവില്ല.
Discussion about this post