
പയ്യോളി: മേലടി ഉപജില്ലയിലെ പയ്യോളി നഗരസഭയിൽപ്പെട്ട എൽ പി വിഭാഗം വിദ്യാർത്ഥികളുടെ ബാലകലോത്സവവും അറബിക് കലോത്സവവും സമാപിച്ചു. 2, 3 തിയ്യതികളിലായി അയനിക്കാട് വെസ്റ്റ് യു പി സ്കൂളിൽ വെച്ച് നടന്ന കലോത്സവത്തിൽ 18 ഓളം വിദ്യാലയങ്ങളിൽ നിന്നായി 400 ൽ പരം കൊച്ചുകലാകാരൻമാരും കലാ കാരികളും മാറ്റുരച്ചു. ബാലകലോത്സവത്തിൽ അയനിക്കാട് ഗവ. വെൽഫെയർ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കീഴൂർ എ യു പി സ്കൂൾ രണ്ടാം സ്ഥാനവും, സേക്രട്ട്ഹാർട് യു പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

അറബിക് കലോത്സവത്തിൽ അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ, കീഴൂർ യു പി സ്കൂൾ, അയനിക്കാട് എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു. എ എൽ പി സ്കൂൾ രണ്ടാം സ്ഥാനവും ഗവൺമെന്റ് വെൽഫെയർ സ്കൂൾ മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനത്തിൽ പയ്യോളി നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസ് സമ്മാനദാനം നിർവഹിച്ചു. കെ സി ബാബുരാജ്, പി പത്മശ്രീ വി സന്ധ്യ, ടി വി പ്രഭാകരൻ, രവീന്ദ്രൻ മൂലയിൽ, ഒ കെ അബ്ദുള്ള, രവീന്ദ്രൻ നീലിമ, ടി കെ റീന, ബീന, സ്റ്റാഫ് സെക്രട്ടറി പി കെ രമ പ്രസംഗിച്ചു.

Discussion about this post