കോതമംഗലം: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനം പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അമിതശബ്ദം പുറപ്പെടുവിച്ച് ഓടിക്കൊണ്ടിരുന്ന കാറാണ് തങ്കളം കവലയ്ക്കു സമീപത്ത് നിന്ന് പിടിച്ചെടുത്തത്. അനധികൃതമായി രൂപമാറ്റം വരുത്തിയ സൈലന്‍സറും വലിയ ടയറും കാറില്‍ ഘടിപ്പിച്ചിരുന്നു.
നേര്യമംഗലം സ്വദേശി സൂര്യയുടെ കാറിനെതിരെയാണ് നടപടി. ഇന്നലെ നടത്തിയ പരിശോധനയിലായിരുന്നു കാര്‍ ശ്രദ്ധയില്പ്പട്ടെത്. കാര്‍ കസ്റ്റഡിയിലെടുത്ത് രേഖകള്‍ പിടിച്ചെടുക്കുകയും 12500 രൂപ പിഴ ചുമത്തുകയും ചെയ്തു.യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാകുന്ന വിധം ഘോരമായ ശബ്ദവും അപകടകരമായ രീതിയില്‍ കാറിന്
പുറത്തേക്ക് തള്ളിനില്ക്കുന്ന ടയറുകളുമാണ് കാര്‍ പിടിച്ചെടുക്കാന്‍ കാരണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടിഎം ഇബ്രാഹിംകുട്ടി പറഞ്ഞു. പിഴയടക്കുകയും കാര്‍ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്ത ശേഷം രേഖകള്‍ തിരിച്ചുനല്‍കുമെന്നും ഉദ്യോഗസ്ഥന് അറിയിച്ചു.
Discussion about this post