വടകര: ഇരിങ്ങണ്ണൂരിൽ നീതി മെഡിക്കൽ സ്റ്റോറിൽ കവർച്ച. രണ്ടംഗ സംഘം ഷട്ടർ കുത്തിത്തുറന്ന് അകത്ത് കടന്ന് മേശവലിപ്പിൽ സൂക്ഷിച്ച പണം കവർന്ന് കടന്നു കളയുകയായിരുന്നു. മോഷണത്തിൻ്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
ഇരിങ്ങണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോറിന്റെ ഷട്ടർ കുത്തി തുറന്നാണ് 22,000 രൂപ കവർന്നത്. കടയുടെ ഉള്ളിലേക്ക്ര രണ്ടു പേരെത്തി പണം കവർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
രാവിലെ മെഡിക്കൽ സ്റ്റോർ തുറക്കാനെത്തിയ ജീവനക്കാർ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിലാണ് കണ്ടത്. ഇതേ തുടർന്ന്, പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നാദാപുരം പോലീസ് സ്ഥലത്തു പരിശോധന നടത്തി.വിരളടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.




































Discussion about this post