പയ്യോളി: കൃഷിഭവന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹൈറുന്നിസ, നഗരസഭാംഗങ്ങളായ ഷാഹിദ പുറത്തൂട്ട്, പി വി നിധീഷ്, ടി എം വിവേക്, പി കെ ഷീന, ടി കെ ഗീത,
കാർഷിക വികസന സമിതി അംഗങ്ങളായ എൻ എം ഷനോജ്, മൂസ മടിയാരി, ബിനീഷ് കോട്ടക്കൽ, കൃഷി ഓഫീസർ പി ഷിബിന, കൃഷി അസിസ്റ്റന്റ് എൻ കെ ശ്രീലാൽ പ്രസംഗിച്ചു.
ഞാറ്റുവേല ചന്തയിൽ വിവിധ ഇനം ഫലവൃക്ഷത്തൈകൾ, പച്ചക്കറി തൈകൾ, ജൈവവളങ്ങൾ എന്നിവയുടെ വിൽപ്പനയും ഒരുക്കിയിരുന്നു.





































Discussion about this post