വടകര: ഭാര്യയെ വിദേശത്ത് കൊണ്ട് പോവുന്നതിനായി നാട്ടിലെത്തിയ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര നാദാപുരം കൂരാർക്കൽ നികിലേഷ് (31) ൻ്റെ മൃതദേഹമാണ് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം.
ഒന്നര മാസം മുമ്പാണ് നികിലേഷ് വിവാഹിതനായത്. ഒരാഴ്ച മുമ്പ് വിദേശത്തേക്ക് പോവുകയും ഭാര്യയെ കൂടെ കൂട്ടുന്നതിനായി
മൂന്ന് ദിവസം മുമ്പ് വീട്ടിലെത്തുകയുമായിരുന്നു. മൃതദേഹം വടകര ജില്ല ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.



































Discussion about this post