പയ്യോളി: ‘അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ, ശാസ്ത്രവിചാര പുലരി പിറക്കാൻ’ എന്ന സന്ദേശവുമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതനാ യാത്രയുടെ പ്രചരണാർത്ഥം പയ്യോളി മേഖലാ നേതൃസമിതിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.
പയ്യോളി നഗരസഭാ ലൈബ്രറി പരിസരത്തു വെച്ചു നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു.
മേഖലാസമിതി ചെയർമാനും ജാഥാ ഉപ ലീഡറുമായ പി എം അഷറഫ് അധ്യക്ഷത വഹിച്ചു.
ജാഥാ ലീഡറും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ കെ വി രാജൻ, ജാഥാ മാനേജർ കെ ജയകൃഷ്ണൻ, ഇസ്മത്ത് കാട്ടടി, രാമചന്ദ്രൻ വിളയാട്ടൂർ പ്രസംഗിച്ചു.
ജാഥയ്ക്ക് നഗരസഭയിലെ വിവിധ ലൈബ്രറികളിൽ സ്വീകരണം നൽകി ഇരിങ്ങത്ത് സമാപിച്ചു. സമാപന സമ്മേളനം ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറിയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.
തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി വി നിഷ, എ ടി സന്തോഷ്, ചന്ദ്രൻ തോട്ടത്തിൽ നേതൃത്വം നൽകി
തുടർന്ന് ജയൻ മൂരാട് അവതരിപ്പിച്ച ‘ഭയം’ എന്ന ഏകപാത്ര നാടകവും അരങ്ങേറി.
Discussion about this post