വടകര: മൂരാട് പാലം അടച്ചിടുമെന്ന തീരുമാനം മാറ്റിവെച്ചു. സുഗമമായ ഗതാഗതത്തിന് സൗകര്യമൊരുക്കിയ ശേഷമാവും പാലം അടച്ചിടുന്ന കാര്യം ഇനി ആലോചിക്കുക. നേരത്തേ 9ന് ബുധനാഴ്ച മുതൽ മൂരാട് പാലം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുണ്ടായിരുന്നു.
പാലം അടച്ചിടുന്നതിനെ തുടർന്ന് മണിയൂർ വഴിയുള്ള റോഡാണ്
ബദൽ പാതയായി കണക്കാക്കിയിരുന്നു. എന്നാൽ, ഈ പാത ഗതാഗതത്തിന് അനുയോജ്യമല്ലെന്നും, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനുശേഷം പാലം അടയ്ക്കാനാണ് തീരുമാനം.
കൂടാതെ, മണിയൂർ വഴിയുള്ള ബദൽ റോഡിൽ ദിശാസൂചകങ്ങളും സ്ഥാപിച്ചാൽ മാത്രമേ ദേശീയപാതയിൽ നിന്ന് ഗതിമാറ്റം നടത്തി സുഗമമായി വാഹനങ്ങളെ കടത്തിവിടാൻ സാധിക്കുകയുള്ളൂ. ഇത്തരം നടപടികൾ പൂർത്തിയാക്കാതെ മൂരാട്പാലം അടച്ചിടാനുള്ള തീരുമാനമെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Discussion about this post