ദോഹ : ഫുട്ബോൾ ലോകകപ്പിൽ സൗദി അറേബ്യയ്ക്കെതിരായ തോൽവിയിൽ ന്യായീകരണമില്ലെന്ന് അർജന്റീന നായകൻ ലയണൽ മെസി. ശക്തമായി തിരിച്ചുവരുന്നത് മാത്രമാണ് ചിന്ത. പ്രതീക്ഷയ്ക്കൊത്ത് കളിക്കാത്തതിൽ നിരാശയെന്നും മെസി പറഞ്ഞു. എല്ലാവര്ക്കും വിഷമമുണ്ടാക്കുന്നതാണിത്. ഇങ്ങനെയൊരു തുടക്കം പ്രതീക്ഷിച്ചിരുന്നില്ല. ഇനി വരാനുള്ളതിനാ
യി ഞങ്ങള്‍ തയാറാകേണ്ടിയിരിക്കുന്നുവെന്നും മെസി പ്രതികരിച്ചു. ഞങ്ങള്‍ കുറേ കാലമായി കടന്നുപോകാത്ത സാഹചര്യമാണിതെന്നും ടീമിന്റെ ശക്തി കാണിച്ചേ മതിയാകൂവെന്നും മെസി കൂട്ടിച്ചേര്‍ത്തു. സൗദിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ തോൽവി.
Discussion about this post