പയ്യോളി വാർത്തകൾ മീനാക്ഷി സമ്മാന പദ്ധതിയിലെ 25-ാമത്തെ സമ്മാനം പയ്യോളി മുനിസിപ്പാലിറ്റി 13-ാം ഡിവിഷൻ നെല്ലിയേരി മാണിക്കോത്ത് മാവിട്ടറക്കം കുനി ശാന്ത ഏറ്റുവാങ്ങി. ഡിസംബർ 28 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് പയ്യോളി മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ ആണ് സമ്മാനം കൈമാറിയത്. പ്രാദേശിക വാർത്തകൾ അറിയാൻ പയ്യോളി വാർത്തകൾ ഏറെ
പ്രയോജനകരമാണ് എന്നും, ഞാൻ പയ്യോളി വാർത്തകളുടെ സ്ഥിരം വായനക്കാരിയാണെന്നും, സമ്മാനം കിട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നും ശാന്ത പ്രതികരിച്ചു.
ഡിസംബർ 23 മുതൽ 26-ാമത്തെ ആഴ്ചയിലെ ഭാഗ്യ ശാലിയെ കണ്ടെത്താനുള്ള ആവേശകരമായ മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഡിസംബർ 31 ശനിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്. ഡിസംബർ 23 മുതൽ 29 വരെയാണ് 26-ാമത്തെ (അവസാന) ആഴ്ചയിലെ മീനാക്ഷിയെ കണ്ടെത്താനുള്ള അവസരം. ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർ ഇന്ന് തന്നെ വാർത്തകൾക്കിടയിലെ മീനാക്ഷിയെ കണ്ടെത്തി സ്ക്രീൻ ഷോട്ട്
എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെ കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ
നൽകുന്നതാണ്. കൂടാതെ, 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..
മുകളിലെ ചിത്രത്തിൽ കാണുന്ന ജപ്പാൻ കാരിയായ സുന്ദരി പൂച്ചക്കുട്ടിയാണ് മീനാക്ഷി. വാർത്തകൾക്കിടയിലെ പരസ്യങ്ങളിൽ ആണ് മീനാക്ഷി പ്രത്യക്ഷപ്പെടുന്നത്. എല്ലാ വാർത്തകളിലും ഉണ്ടാവില്ല കേട്ടോ… ഒരു ദിവസത്തെ ഒന്നോ രണ്ടോ മൂന്നോ വാർത്തകളിൽ മാത്രം…
പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… അടുത്ത ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post