മന്തരത്തൂർ : തോടന്നൂർ സബ്ബ്ജില്ലാകലോത്സവത്തിൽ മന്തരത്തൂർ എം എൽ പി സ്കൂൾ ഓവർഓൾ കിരീടം നേടി. പി ടി എ കമ്മറ്റിയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ഘോഷയാത്ര നടത്തി വിജയം ആഘോഷിച്ചു. നേരത്തെ മണിയൂർ പഞ്ചായത്ത് തല കായികമേളയിൽ ഒന്നാം സ്ഥാനവും.കലാമേളയിൽ രണ്ടാം സ്ഥാനവും, അറബിക്
കലാമേളയിൽ രണ്ടാം സഥാനവും സ്കൂളിന് ലഭിച്ചിരുന്നു. തോടന്നൂർ സബ്ബ് ജില്ല പ്രവർത്തി പരിചയമേളയിൽ മികച്ച നേട്ടവും കൈവരിച്ചിരുന്നു. പഠനനിലവാരത്തിലും, ഭൗതിക
സാഹചരൃത്തിലും മികച്ച നിലവാരം നിലനിർത്തുകയാണ് സ്കൂൾ. ഘോഷയാത്രയക്ക് ജനപ്രധിനിധികളായ പി സി ഷീബ (ബ്ലോക്ക്പഞ്ചായത്ത്മെമ്പർ), ഷഹബത്ത്ജൂന (ഗ്രാമപഞ്ചായത്ത്മെമ്പർ) ഹെഡ്മാസ്ർ കെ സി ഷഹന പി ടി എ പ്രസിഡണ്ട് കെ കെ പ്രശാന്ത്
പൊതു പ്രവർത്തകരായ എൻ കണ്ണൻ, കെ കെ സുരേന്ദ്രൻ, അമ്മത് പ്രാറ്റിൽ, ഷാജി മന്തരത്തൂർ, ഹാഷിം ചൈതനൃ, രബീഷ് കെ എം വൈശാഖ് ബാസുരം, അദ്യാപകരായ ശ്രീജിത്ത് ചാലിൽ, വിഷ്ണു, സുബൈദ, അർഷിന, രേഷ്മ ലിനീഷ്, ജിനിഷ രാജേഷ്..എന്നിവർ നേതൃത്വം നൽകി.
Discussion about this post