പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രമണ്യ ക്ഷേത്രത്തിലെ തൈപൂയ്യ മഹോൽസവം 2023 ജനുവരി 29 മുതൽ ഫിബ്രവരി 5 വരെ ക്ഷേത്ര ചടങ്ങുകളോടെടെയും വിവിധ കലാ -സാംസ്കാരിക പരിപാടികളോടെയും ആഘോഷിക്കും. ജനു. 29ന് കൊടിയേറും. പള്ളിവേട്ട എഴുന്നള്ളത്തു ഫിബ്രവരി 4 നും ആറാട്ട് മഹോൽസവം ഫിബ്രവരി 5 നും നടക്കും.
ഉത്സവാഘോഷത്തിനായി ഉപ കമ്മിറ്റികളടങ്ങിയ വിപുലമായ 251 അംഗ ഉത്സവാഘോഷ കമ്മിറ്റി രൂപികരിച്ചു. ഭാരവാഹികളായി സി കണ്ണൻ (ചെയർമാൻ), കെ കെ കണ്ണൻ (ജനറൽ കൺവീനർ), പി കെ ചന്ദ്രൻ ഹരിശ്രീ (ഖജാൻജി), കെ കുഞ്ഞിക്കണാരൻ, എം ചാത്തു, എം വിജയൻ മാസ്റ്റർ, പി വി ദാമു മാസ്റ്റർ, സി പി രവീന്ദ്രൻ, കെ കെ ചന്ദ്രൻ (വൈസ് ചെയർമാന്മാർ),
പടന്നയിൽ മുകുന്ദൻ, ചെത്തിൽ ശശീന്ദ്രൻ, സി വി ശശീന്ദ്രൻ, എം പി മോഹനൻ, പി ഇ രവീന്ദ്രൻ, വവടക്കയിൽ രാജൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
രക്ഷാധികാരികൾ: വിലാസിനി നാരങ്ങോളി, പടന്നയിൽ പ്രഭാകരൻ, എം പി ശശീന്ദ്രൻ
Discussion about this post