പയ്യോളി : രണ്ടു ദിവസമായി പയ്യോളിയിൽ നടന്നു വന്ന കേരള ഇന്റസ്ടിയൽ & റൂറൽ ജനറൽ വർക്കേഴ്സ് യുണിയൻ (ഐ എൻ ടി യു സി) ജില്ലാ സമ്മേളനം സമാപിച്ചു.
കേന്ദ്ര കേരള സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തി സാധാരണക്കാരായ തൊഴിലാളികൾക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ ടി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഡോ എം പി പത്മനാഭൻ . എം പി രാമകൃഷ്ണൻ, ഹരീന്ദ്രൻ മാഹി, വടക്കയിൽ ഷഫീഖ്, പി ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, പ്രജീഷ് കുട്ടംവള്ളി, പി എം ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post