പയ്യോളി: ഇരിങ്ങൽ സർഗാലയിൽ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേളയിലെ, യു എൽ ഫൗണ്ടേഷൻ ഒരുക്കിയ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ സ്റ്റാൾ മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
ആദ്യ വിൽപ്പന പ്രശസ്ത സിനിമാ സംവിധായകൻ എം മോഹനൻ നിർവഹിച്ചു.
ചടങ്ങിൽ യു എൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ: എം കെ ജയരാജ്, അഭിലാഷ് ശങ്കർ, യു എൽ ഫൗണ്ടേഷൻ കോ -ഓഡിനേറ്റർ മുഹമ്മദ് ഷമീം എന്നിവർ സന്നിതരായി.
സമൂഹത്തിൽ ഏറ്റവും കൂടുതൽ
പാർശ്വവത്കരിക്കപ്പെട്ട വിഭാഗമായ, ബുദ്ധിപരമായ ഭിന്നശേഷിയിലെ മുതിർന്നവർക്ക് തൊഴിൽ പരിശീലനം നൽകി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് യു എൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
സർഗലയ ഫെസ്റ്റിൽ ഒരുക്കിയ സ്റ്റാളിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭ്യമായിരിക്കും.
Discussion about this post