
തിക്കോടി: വനിതാ ലീഗ് തിക്കോടി പഞ്ചായത്ത് ബസാർ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ വനിതാ ലീഗ് സെക്രട്ടറി ബി വി സെറീന ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് എ വി സുഹറ അധ്യക്ഷത വഹിച്ചു.

പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി ഹാഷിം കോയ തങ്ങൾ, ടി ഖാലിദ്, കെ ഖാദർ ഹാജി, എ കെ മുസ്തഫ, പുതുക്കുടി അസീസ്, വി വി റിയാസ്, മുംതാസ് പ്രസംഗിച്ചു. 


ഭാരവാഹികളായി ടി പി മുംതാസ് (പ്രസിഡന്റ്), കെ വി റസിയ, റജുല ജസീറ (വൈസ് പ്രസിഡൻ്റുമാർ) എ എം നസീമ (സെക്രട്ടറി), റുഖിയ നാളാം കുറ്റി, സഫിയ (ജോയിന്റ് സെക്രട്ടറിമാർ), റുബീന ഖാലിദ് (ട്രഷറർ).

Discussion about this post