പേരാമ്പ്ര: ബേക്കറിയ്ക്ക് തീപ്പിടിച്ചു. പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപത്തെ അനുപമ ബേക്കറിയിലെ അപ്പ കൂടിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അഗ്നിബാധയുണ്ടായത്.
ബേക്കറിയുടെ പലഹാരങ്ങൾ പാചകം ചെയ്യുന്ന മുറിയുടെ മുകൾഭാഗത്ത് ആണ് ആദ്യം തീ കണ്ടത്.തുടർന്ന്, കെട്ടിടത്തിന് മുകളിൽ നിന്നും തീയും പുകയും ഉയർന്നു.
നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ റഫീഖിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സത്യനാഥ്, സിജീഷ്, സനൽരാജ്, ഡ്രൈവർ പ്രകാശ്, ഹോംഗാർഡ് അജിഷ് എന്നിവർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. രണ്ട് യൂണിറ്റ് സേനയുടെ ഒരു മണിക്കൂർ നേരത്തെ പ്രവർത്തനത്തിന് ശേഷമാണ് തീ പൂർണ്ണമായും അണച്ചത്.
തുടക്കത്തിൽ തന്നെ ഫയർ ഫോഴ്സിന് വിവരം അറിയിച്ചതിനാൽ, സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post