തുറയൂർ: പുതിയ തലമുറയുടെ മാറിയ ഭക്ഷണ രീതിക്കുമേൽ നാടൻ വിളകൾ കൊണ്ടുള്ള വിഭവങ്ങൾ കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി മാറി.തുറയൂർ ബി ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ക്ലബിൻ്റെയും എട്ട് ബി ക്ലാസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക വിളകളുടെയും വിഭവങ്ങളുടെയും പ്രദർശനമാണ് കുട്ടികൾക്ക് വേറിട്ട അനുഭവമായത്.
“നാളേക്ക് വേണം നാട്ടിനങ്ങൾ” എന്ന പരിപാടി പി ടി എ പ്രസിഡൻ്റ് യു സി വാഹിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി കെ സുചിത്ര അധ്യക്ഷത വഹിച്ചു.
സി എ നൗഷാദ്, ആർ പി ഷോഭിദ് പ്രസംഗിച്ചു. കെ പി സരൂപ സ്വാഗതവും എ വിജിലേഷ് നന്ദിയും പറഞ്ഞു.
Discussion about this post