കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ പരിസരത്തെ അടിക്കാടിനു തീ പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്തെ പുൽക്കാടിനാണ് തീപിടിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.
വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഗ്രേഡ് എ എസ് ടി ഒ എം മജീദിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഇ എം നിധിപ്രസാദ്, വിഷ്ണു, ഷാജു, ഹോംഗാർഡ് ഓം പ്രകാശ് എന്നിവർ തീയണക്കുന്നതിൽ എര്പ്പെട്ടു.
Discussion about this post