കീഴരിയൂർ: മേലടി ബ്ലോക്ക് കീഴരിയൂർ ഡിവിഷൻ എൽ ഡി എഫ് നിലനിർത്തി. മേലടി ബ്ലോക്കിലെ കീഴരിയൂർ ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ എം എം രവീന്ദ്രൻ 158 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർഥിയായ യു ഡി എഫ് സ്ഥാനാർഥി ശശി പറോളിയെ പരാജയപ്പെടുത്തി.
ബി ജെ പി സ്ഥാനാർഥിയായി സന്തോഷ് കാളിയത്ത് ആണ് മത്സരിച്ചത്.
എൽ ഡി എഫിലെ കെ പി ഗോപാലൻ നായർ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനവും അംഗത്വവും രാജിവെച്ചതോടെയാണ് കീഴരിയൂരിൽ തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
വോട്ട് നില: എം എം രവീന്ദ്രൻ – 2420, ശശി പറോളി – 2262, സന്തോഷ് കാളിയത്ത് – 164.
Discussion about this post