പയ്യോളി: കൊയിലാണ്ടിയിൽ ട്യൂഷന് പോയ പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി നസീറിൻ്റെ മകൻ നിഹാൻ നസീർ (17) നെയാണ് ഇന്ന് ഉച്ച മുതൽ കാണാതായത്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെ ട്യൂഷന് പോകുന്നതിനായി സൈക്കിളുമെടുത്ത് വീട്ടിൽ നിന്നുമിറങ്ങിയതാണ്. സൈക്കിൾ പയ്യോളി നഗരസഭയ്ക്കടുത്ത് വെച്ചതിന് ശേഷം കൊയിലാണ്ടിയിലേക്ക് ബസിന് പോയതാണെന്ന് അറിയുന്നു.
എന്നാൽ, ട്യൂഷൻ സെൻ്ററിൽ വിദ്യാർഥി എത്തിയിട്ടില്ല എന്നും പറയുന്നു. പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത നിറമുള്ള പാൻ്റുമാണ് നിഹാൻ നസീറിൻ്റെ വേഷം. വൈകിയും തിരിച്ചെത്താതായതോടെ പിതാവ് പയ്യോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. ഫോൺ: 9496442713, 9846331533, പോലീസ്: 0496 2602034.

































Discussion about this post