കൊയിലാണ്ടി: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ വിദ്യാർഥി മരിച്ചു. കൊയിലാണ്ടി എടക്കോടൻ കണ്ടി എ കെ അദ്വൈത് (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
കൊരയങ്ങാട് ക്ഷേത്രത്തിന് ചേർന്ന മൈതാനത്ത് വെച്ച് വിഷു ആഘോഷിക്കുന്നതിനിടെ കൂട്ടുകാർക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്ന അദ്വൈതിന്റെ കയ്യിൽ നിന്നും ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായ പരിക്കേറ്റ അദ്വൈതിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. അപകട സ്ഥലത്ത് കൊയിലാണ്ടി പോലീസ് എത്തി പരിശോധന നടത്തി. പിതാവ്: അനീഷ്. മാതാവ്: നിഷ. സഹോദരൻ: അർജുൻ.






































Discussion about this post