മേപ്പയ്യൂർ : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റി രൂപീകരിച്ചു.
മേപ്പയ്യൂർ, അരിക്കുളം, കീഴരിയൂർ ,തുറയൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ബ്ലേക്ക് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം റിട്ട: തഹസിൽദാർ നമ്പിയത്ത് കുഞ്ഞികൃഷ്ണൻ
നായർക്ക് നൽകി പ്രസിഡൻ്റ് വിജയൻ വിളയാട്ടൂർ നിർവ്വഹിച്ചു. ഇ വിശ്വനാഥൻ കീഴരിയൂർ (സെക്രട്ടറി), അജിത്ത് വാകമോളി (ജോ. സെക്രട്ടറി) കോങ്കോട്ട് ഗംഗാധരൻ (ട്രഷർ ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക.
മെഡിസെപ്പിൻ്റെ ഗുരുതരമായ അപാകതകൾ പരിഹരിക്കുക. എന്നീ ആവശ്യങ്ങൾ യോഗം മുന്നോട്ടുവച്ചു. യോഗത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി വടക്കയിൽ ബാബു മാസ്റ്റർ, രാജീവൻ ആയടത്തിൽ അച്ചുതാനന്ദൻ, കെ. പി രാമൻ നായർ എന്നിവർ പ്രസംഗിച്ചു.
Discussion about this post