പയ്യോളി : ശ്രീനാരയണ ഭജനമഠം ഗവ: യു പി സ്കൂളിൽ സ്കൂൾ തല ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. രണ്ടു ദിവസമായി സ്കൂൾ മൈതാനത്തു വെച്ചു നടന്ന മൽസരത്തിന്റെ സമാപന ചടങ്ങ് വാർഡ് കൗൺസിലർ എൻ പി ആതിര ഉദ്ഘാടനം ചെയ്തു. മദർ പി ടി എ
ചെയർപേർസൺ ഷമീറ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ വിജയൻ മാസ്റ്റർ, അധ്യാപകരായ സുനിൽ, രഞ്ജിത്ത്, ഗോപീഷ്, പി ടി എ ഭാരവാഹികളായ ഇ കെ ബിജു, എം സി സുധീഷ്, സജീഷ് കുമാർ , പി ടി ജ്യോതിലാൽ, പ്രസീന എന്നിവർ നേതൃത്വം നല്കി.
Discussion about this post