കൊയിലാണ്ടി : സേവാഭാരതി ‘തലചായ്ക്കാനൊരിടം’ പദ്ധതി പ്രകാരം കുറുവങ്ങാട് കക്രാട്ട് കുന്നുമ്മൽ ഊരാളി കണ്ടി മീത്തൽ മാധവി അമ്മക്കും, മകൾ സനിലക്കും വേണ്ടി നിർമ്മിച്ച വീടിൻ്റെ പ്രവേശന കർമ്മം കൊളത്തൂർമഠാധിപതി ചിദാനന്ദപുരി സ്വാമികൾ
നിർവ്വഹിച്ചു. വി എം മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി ജില്ലാ ജഡ്ജ് എം പി ജയരാജ് മുഖ്യാതിഥിയായി. സേവാഭാരതി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്. സേവാഭാരതി സംസ്ഥാന സെക്രട്ടറി എം രാജീവൻ മുഖ്യപ്രഭാഷണം നടത്തി. പി ടി ശ്രീലേഷ്
സേവാ സന്ദേശം നൽകി. വാർഡ് കൗൺസിലർ സി സുധ, രജീഷ് വെങ്ങളത്തുകണ്ടി, ജയ്കിഷ് മാസ്റ്റർ, പി ഗിരീഷ് കുമാർ, കെ എം രാജീവൻ, മുരളിധര ഗോപാൽ, കല്ലേരിദാസൻ നായർ, രാമുണ്ണി മാരാർ, കെ കെ വിനോദ് ,കല്ലേരി മോഹനൻ, കെ എം രജി പ്രസംഗിച്ചു.
Discussion about this post