വടകര : വടകര റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിൽ വടകര ഉപജില്ലയിലെ കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി സംഘമിത്ര ഒന്നാം സ്ഥാനം നേടി. കെ എസ് എഫ്
ഇ കുറ്റ്യാടി ബ്രാഞ്ച് മാനേജർ ഏ ടി റീജിത്തിന്റെയും, തിരൂർ ഗവൺമെൻറ് എൽ പി സ്കൂൾ അധ്യാപിക ലെസ്നയുടെയും മകളാണ് സംഘമിത്ര. മലയാള പ്രസംഗത്തിലും ഇംഗ്ലീഷ് കവിതയിലും പങ്കെടുത്ത് എ ഗ്രേഡ് നേടിയിട്ടുണ്ട്. അവസാനമായി കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്
Discussion about this post