പയ്യോളി: പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ട സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്തു. പോക്സോ കേസ് പ്രതിയായ ചൊറിയഞ്ചാൽ താരേമ്മൽ മജീദിന്റെ (44) വീടിനാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തീയിട്ടത്.
കേസുമായി ബന്ധപ്പെട്ട മൊഴിയെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം.
പെൺകുട്ടിയോട് അതിക്രമ ശ്രമം നടത്തിയ മജീദ് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് വീടിന് തീയിട്ടത്.
പയ്യോളി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതി മജീദിന്റെ പരാതിയിലാണ് പയ്യോളി പോലീസ് കേസെടുത്തത്.
Discussion about this post