കൊയിലാണ്ടി : മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിനൊരുങ്ങി ഒരുക്കങ്ങൾ വിലയിരുത്താൻ തഹസിൽദാർ താലൂക്ക് ഓഫിസിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർത്തു. തഹസിൽദാർ കെ.അലി അദ്ധ്യക്ഷത വഹിച്ചു.
ലാൻഡ് റവന്യു തഹസിൽദാർ ഷിബു, നഗരസഭ ചെയർപെഴ്സൺ സുധകിഴക്കെപ്പാട്ട്, സി ഐ മെൽവിൻ ജോസ്, എസ് ഐ ബിജേഷ്, വില്ലേജ് ഓഫിസർ സൂര്യപ്രഭ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, ഇ എസ് രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, ടി പ്രസൂൺ, വി പി ഇബ്രാഹിം കുട്ടി, കെ. ചിന്നൻ നായർ, നടേരി ഭാസ്ക്കരൻ, കെ ടി സിജേഷ്, എ കെ ശ്രീജിത്ത്, വി വി ഫക്രുദീൻ, കെ എം നജീബ്, ടി കെ രാധാകൃഷ്ണൻ, കെ കെ സുമേഷ്, ബാലകൃഷ്ണൻ അരിക്കുളം, എന്നിവർ പ്രസംഗിച്ചു.
Discussion about this post