മനില: ഫിലിപ്പീന്‍സില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില. ഒരു കിലോ സവാളയ്ക്ക് ഇന്ത്യന്‍ രൂപ മൂവായിരത്തിന് മുകളില്‍ വരും. മാംസത്തിനേക്കാള്‍ സവാള വില കുതിച്ചുയര്‍ന്നതോടെ വിവിധയിടങ്ങളില്‍ നിന്നും അനധികൃതമായി സവാള കടത്താനും ജനം ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.ഇക്കഴിഞ്ഞയാഴ്ച്ച വിലയില്‍ ചെറിയ ഇടിവുണ്ടായെങ്കിലും
കച്ചവടക്കാര്‍ക്ക് ആശങ്ക തന്നെ. നേരത്തെ ഒരു ദിവസം മൂന്നോ നാലോ കിലോ വാങ്ങിയിരുന്ന ചെറുകിട ഹോട്ടലുടകള്‍ ഇന്ന് അരക്കിലോ സവാള മാത്രമാണ് ഹോട്ടലുകളില്‍ ഉപയോഗിക്കുന്നത്. ഭക്ഷണം മുതല്‍ ഇന്ധനം വരെ ഫിലീപ്പീന്‍സ് വലിയ വിലക്കയറ്റത്തേയും ഭക്ഷ്യക്ഷാമത്തേയുമാണ് അഭിമുഖീകരിക്കുന്നത്. ഇതൊരു അടിയന്തര സാഹചര്യമാണെന്നാണ് പ്രസിഡന്റ് ഫെര്‍ഡിനന്റ് മാര്‍കോസ് ജൂനിയര്‍ പ്രതികരിച്ചത്. ഈ മാസം ആദ്യം രാജ്യത്തേക്ക് ചുവപ്പ്, മഞ്ഞ സവാളകള്‍ ഇറക്കുമതിക്കായി അനുമതി നല്‍കിയിരുന്നു.വിലക്കയറ്റം കച്ചവടത്തേയും സാരമായി ബാധിച്ചു. ഫിലിപ്പീന്‍സ് ഭക്ഷണത്തിലെ പ്രധാന ഇനമാണ് സവാള. വില നിയന്ത്രണത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നാണ് വിവരം. ജനുവരി ഒമ്പതിന് ഒരു കിലോ ഉള്ളിക്ക് 879 രൂപയ്ക്ക് മുകളിലായിരുന്നു വില.
Discussion about this post