മസ്കത്ത്:പ്രവാസ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങളുടെ പ്രതീകമാണ് ആടുജീവിതത്തിലെ നജീബ്. ജീവിക്കാൻ മസ്കത്തിലേക്ക് വിമാനം കയറിയ നജീബിന്റെ മകൻ സഫീർ ശുക്കൂറിന് അപ്രതീക്ഷിതമായി ഇന്നലെ നേരിടേണ്ടി വന്നത് ഹൃദയം നുറുങ്ങുന്ന അനുഭവമാണ്.
ഉപ്പയുടെ കഥ പറയുന്ന ‘ആടുജീവിതം’ കുടുംബത്തോടൊപ്പം കാണാൻ ഇന്ന് നാട്ടിലേക്ക് പോകേണ്ടിയിരുന്ന സഫീറിനെ തേടിയെത്തിയത് ഒന്നരവയസുകാരിയായ മകൾ സഫാ മറിയമിന്റെ (ഒന്നേകാൽ വയസ്) മരണവാർത്തയാണ്. ആടുജീവിതത്തിലെ നജീബിന്റെ മകൻ ആറാട്ടുപുഴ തറയിൽ സഫീർ ശുക്കൂർ മസ്കത്ത് വാദികബീറിലെ നെസ്റ്റോ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നത്
ന്യൂമോണിയ ബാധിച്ച് മകൾ സഫ മറിയം ആശുപത്രിയിലായതിനാൽ സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല സഫീർ. മനസ് മുഴുവൻ മകൾക്കൊപ്പം നാട്ടിലായിരുന്നു. എങ്കിലും സംഘത്തെ നിരാശരാക്കാതിരിക്കാൻ കാമറക്ക് മുന്നിലെത്തി. തന്നെ പ്രവാസിയാക്കാൻ ഉപ്പക്ക് ഒട്ടും താൽപര്യമില്ലായിരുന്നുവെന്ന് ഇപ്പോഴും ആധിയാണെന്നും സഫീർ പറഞ്ഞു. സിനിമ ഇറങ്ങുമ്പോൾ കുടുംബത്തോടൊപ്പം കാണാണം. പക്ഷെ ഉമ്മ സഫിയക്ക് എത്രമാത്രം ഉപ്പയുടെ ജീവിതം സ്ക്രീനിൽ കണ്ട് പിടിച്ചുനിൽക്കാനാവുമെന്ന് അറിയില്ലെന്നും സഫീർ പറഞ്ഞു.
Discussion about this post