നന്തി ബസാർ: മൂടാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൻ്റെ ഭാഗമായി മു ചുകുന്ന് ഗവ. കോളജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ മൽസരത്തിൽ നന്തി യുവ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന് ട്രോഫി.
ഹിൽ ബസാർ കേളപ്പജി റിക്രിയേഷൻ സെൻ്ററിനെ മറുപടിയില്ലാത്ത 4 ഗോളിന് പരാജയപ്പെടുത്തിയാണ് നന്തി യുവ ട്രോഫി നേടിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ടീം ക്യാപ്റ്റൻ ശരത്തിന് ട്രോഫി സമ്മാനിച്ചു.
Discussion about this post