കൊയിലാണ്ടി : പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയും ജാഥയും സംഘടിപ്പിച്ചു. ജാഥ വാർഡ് കൗൺസിലർ ഏ ലളിത ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം എം ശ്രീധരൻ, വൈസ് പ്രസിഡണ്ട് എസ് തേജ ചന്ദൻ, സെക്രട്ടറി സി
കെ ജയദേവൻ, ഖജാൻജി കെ വി അശോകൻ, ജോയൻ്റ് സെക്രട്ടറി പി വി പുഷ്പവല്ലി പ്രഭാകരൻ, എസ് കെ ജഗദീഷ്, സി കെ ശശി രോഷൻ, അനിത ശശി, സി കെ വൈശാഖ്, ടി പി രാജൻ, ബാലൻ ആരതി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ബസ് സ്റ്റാൻഡിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
Discussion about this post