തുറയൂർ: കെ എസ് എസ് പി യു തുറയൂർ യൂനിറ്റ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് സെക്രട്ടറി എ കെ ജനാർദ്ദനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തുറയൂർ കൊയപ്പള്ളി തറവാട്ട് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ പ്രസിഡൻ്റ് എം വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
സംഘടനാ റിപ്പോർട്ട് കീഴരിയൂർ യുനിറ്റ് സെക്രട്ടറി എം സുരേഷ് ബാബു അവതരിപ്പിച്ചു. 75 വയസ്സ് പൂർത്തിയായ യു വത്സലയെ ആദരിച്ചു. സർക്കാർ ജീവനക്കാരുടെ ജില്ലാതല ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തുറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് അമൃത, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ പി എച്ച് ഡി നേടിയ അഞ്ജു, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആർദ്ര മനോജ് എന്നിവരെ അനുമോദിച്ചു.
ബ്ലോക്ക് വൈസ്. പ്രസിഡൻ്റ് ഇല്ലത്ത് രാധാകൃഷ്ണൻ, പി കെ അശോകൻ, ശ്രീധരൻ മാടത്തിൽ, ഇ കെ കമല പ്രസംഗിച്ചു. യൂനിറ്റ് സെക്രട്ടറി എ കെ രാമകൃഷ്ണൻ സ്വാഗതവും ട്രഷറർ അർജുനൻ അളക നന്ദിയും പറഞ്ഞു.




































Discussion about this post