കൊച്ചി : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തില്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്ന് വിരാട് കോഹ്ലി. സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന സച്ചിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്.
സച്ചിനും കോഹ്ലിക്കും സ്വന്തം നാട്ടില്‍ ഇരുപതു സെഞ്ചുറികള്‍ വീതമാണുണ്ടായിരുന്നത്. ഇന്നത്തെ മത്സരത്തില്‍ 166 റണ്‍സ് നേടിയതോടെ കോഹ്ലിയുടെ നാട്ടിലെ സെഞ്ചുറികളുടെ എണ്ണം 21 ആയി. നേരത്തെ ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന
റെക്കോഡും കോഹ്ലി സ്വന്തം പേരില്‍ കുറിച്ചിരുന്നു. കോഹ്ലിയുടെ ഏകദിന കരിയറിലെ നാല്‍പ്പത്തിയാറാം സെഞ്ചുറിയാണ് ഇന്നു കാര്യവട്ടത്തേത്. മത്സരത്തില്‍ വന്‍ സ്കോറാണ് ആദ്യ ബാറ്റ് ചെയ്ത ടീം ഇന്ത്യ നേടിയത്. കോഹ്ലിയുടെ 166 റണ്‍സിന്റെയും ശുഭ്മാന്‍ ഗില്ലിന്റെ 116 റണ്‍സിന്റെയും മികവില്‍ 390 റണ്‍സ് ഇന്ത്യ നേടി.
Discussion about this post